Tuesday, January 27, 2009
മരണമില്ലാത്തത്
മരണമില്ലാത്തത്
വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്
വാക്കുകൊണ്ട് മുറിഞ്ഞും മുറിച്ചും
വേദനിക്കുന്നവരെത്രയുണ്ട്...!
മധുരമുണ്ട്
വാക്കിലൂറും മധൂരം നുണഞ്ഞ്
കൊതി തീര്‍ന്നവരാരുണ്ട്...?
കൈപ്പുമുണ്ട്
വാക്കേറ്ററച്ചും
പകച്ചും കാര്‍ക്കിച്ചുതുപ്പുന്നവരുണ്ട്
ദു:ഖമുണ്ട്
വാക്കിനാല്‍ കരഞ്ഞും കലങ്ങിയും
കാലംകഴിക്കുന്നവരുണ്ട്
സന്തോഷമുണ്ട്
വാക്കില്‍ വിരിഞ്ഞതും തളിര്‍ത്തതും
ചിരിച്ചുല്ലസിക്കാറുണ്ട്
ശക്തിയുണ്ട്
വാക്കുകള്‍ എറിഞ്ഞും വീശിയും
വിജയം വരിച്ചവരേറെയുണ്ട്
ഭാരമുണ്ട്
വാക്കുപേറി തളര്‍ന്നും തകര്‍ന്നും
ജീവിക്കുന്നവരെത്രയുണ്ട്
ലഹരിയുണ്ട്
വാക്കിന്‍ മത്ത് മൂത്ത്
ചിലരുറങ്ങി വീഴുന്നുണ്ട്
ലജ്ജയുണ്ട്
വാക്കെത്ര കണ്ണുപൊത്തി
പുഞ്ചിരിച്ചോടുന്നുണ്ട്
കാഴ്ചയുണ്ട്
വാക്കില്‍ വെളിച്ചവും
തെളിച്ചവുംകണ്ട് കഴിയുന്നവരുണ്ട്
ഭയമുണ്ട്
വാക്കാല്‍ പകച്ചും പരുങ്ങിയും
നാമെത്ര കഴിഞ്ഞിട്ടുണ്ട്
താളമുണ്ട്
വാക്കെത്രയീണമിട്ടു
വീണമീട്ടിപാടിയുറക്കുന്നുണ്ട്
മാളമുണ്ട്
വാക്കുകളൊളിച്ചിരുന്നിടക്കിടെ
ഉടുത്തൊരുങ്ങിയെത്താറുണ്ട്
ഗര്‍ഭമുണ്ട്
വാക്കുപെറ്റ മക്കളിന്നുമെന്നും
നമുക്കിടയിലുറക്കമുണ്ട്.
Subscribe to:
Post Comments (Atom)
 
ആദ്യത്തെ കമന്‍റ് എന്റേതായ്ക്കോട്ടെ...
ReplyDeleteമനോഹരം, സുജല.
വാക്കിന്‍റെ എല്ലാ അര്‍ത്ഥങ്ങളും ഒരു പനോരമയിലെന്ന പോലെ കാണിച്ചു തരുന്നു...
(മധുസൂദനന്‍ നായരുടെ "വാക്ക്" എന്ന കവിതയിലും ഏതാണ്ട് ഇതേ ആശയം ഉണ്ട്)
"ശക്തിയുണ്ട്
വാക്കുകള്‍ എറിഞ്ഞും വീശിയും
വിജയം വരിച്ചവരേറെയുണ്ട്
.................................
ലജ്ജയുണ്ട്
വാക്കെത്ര കണ്ണുപൊത്തി
പുഞ്ചിരിച്ചോടുന്നുണ്ട് "
താങ്കളുടെ വാക്കുകള്‍ ബ്ലോഗിന്റെ വായനക്കാര്‍ക്ക് എന്നും കാവ്യമാധുര്യം പകരട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ, ആ ടൈറ്റില്‍ ഇമേജ് മാറ്റിയാല്‍ നന്നായിരിക്കും എന്ന ഒരു അഭിപ്രായം കൂടി ഉണ്ട്...
ReplyDeleteസൈറ്റ് ലോഡ് ചെയ്യാന്‍ താമസം, കൂടാതെ കാണുമ്പോഴേ തോന്നുന്ന അനാകര്‍ഷകത്വവും.