കവിത
ഗിരീഷ്കുമാര്‍ കുനിയില്‍
പ്രവാസപ്പുതുവര്‍ഷങ്ങളില്‍
ഇനിയുമുണ്ടൊരുപാടു പുതുവര്‍ഷമീ-
മരുപ്പച്ചയില്‍ വിരിയുവാന്‍
ഇനിയുമുണ്ടോണവും വിഷുക്കണികളും
വേനലും മഞ്ഞും മഴപ്പാച്ചിലും
ഇനിയുമുണ്ടോര്‍മ്മയില്‍
നോമ്പും പെരുന്നാളുമൊ-
പ്പനപ്പാട്ടുമായ് മൈലാഞ്ചിക്കൈകളും
ഇനിയുമുണ്ടൊരുപാടുനാളുകള്‍
ക്രിസ്തുമസ്സും ദീപാവലിരാവുമായ്
ആശകളാശംസകളായൊഴുകുവാനീ-
മെയിലില്‍ സെല്ലുലാര്‍ സിരകളില്‍
ചാനല്‍ ചിരിക്കുന്ന മംഗ്ളീഷിന്‍
തുടിപ്പുകളില്‍ കാര്‍ഡുകളില്‍ തകൃതിയില്‍
ഇനിയുമുണ്ടൊടുങ്ങാത്ത ദാഹവും പശിയും
വെയിലും മഴയും കാറ്റും കുളിരു-
മറിയാതെ ദീര്‍ഘനിശ്വാസങ്ങളി-
ലെരിഞ്ഞൊടുങ്ങുന്ന ദിനങ്ങളില്‍ .
ഇനിയുമെന്നാണൊരു ജീവിതം
നമുക്കായൊരുങ്ങുന്നതീ ഭൂമിയില്‍ ..?
Thursday, January 8, 2009
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteസ്നേഹപൂര്‍വ്വം
അശോകന്‍ മീങ്ങോത്ത്