Saturday, January 31, 2009

ഫെബ്രുവരി പതിനാല്

ഫെബ്രുവരി പതിനാല്
അന്നവള്‍ കണ്ണാടിക്കുമുന്നില്‍ ‍

‍സുന്ദരിയാവുമ്പോഴാണ്
ആദ്യമായിഞാന്‍ചുംബിച്ചത്.
ചുണ്ടില്‍ചാലിച്ച ചുവപ്പ്
എന്റെചുണ്ടിലും മാറിലുംപടര്‍ന്നത്.
ഇന്നുഞാന്‍കണ്ണാടിക്കുമുന്നില്‍

സുന്ദരനാകുമ്പോഴാണ്
അവളെന്നെവീണ്ടുംചുംബിച്ചത്
മൂക്കിന്കീഴെചാലിച്ചകറുപ്പ്
അവളുടെചുണ്ടിലും
മാറിലുംപടര്‍ന്നത്.
നാളെഞങ്ങള്‍കണ്ണാടിക്കുള്ളിലിരുന്ന്

പരസ്പരംകൊതിക്കുമ്പോഴാവും
നിങ്ങളുടെചുണ്ടില്‍
ഇന്നലെകള്‍വിരിയുന്നത്
പ്രണയംതുടിക്കുന്നത്.

No comments:

Post a Comment