Friday, January 30, 2009

നഗരത്തിലെ നെല്ലിക്ക

നഗരത്തിലെ നെല്ലിക്ക

നീയെനിക്ക് വച്ച്നീട്ടിയത്

മുഴുത്തനെല്ലിക്ക
ആദ്യം കയ്പ്പ്
പിന്നെയുംകയ്പ്പ്
മധുരിക്കും മധുരിക്കും
എന്നോര്‍ത്തോര്‍ത്ത്
കണ്ണടച്ച് കടിച്ചിറക്കിയപ്പോള്‍
കയ്പ്പോട്കയ്പ്പ്
കൈയîലെടുത്ത്തിരിച്ചും
മറിച്ചും പരതിയപ്പോള്‍
‍ഞാനൊരുപൊട്ടി
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്ന് പേരിട്ട്
പ്രണയിച്ചു.

ഗിരീഷ്കുമാര്‍ കുനിയില്‍

No comments:

Post a Comment