ഒടുവില്‍ പ്രവാസി കരയുന്നത്
 
എണ്ണമെവിടെയോ തെറ്റിപ്പോയ് 
ഏറെ പകര്‍ത്തൊരേടുള്ളിലുണ്ടെങ്കിലും 
പകുത്ത് പകുത്ത് പാതിരയായ് 
പകുതിയും പതിരായിപ്പോയ് 
പുലരുവാനേഴേ നാഴികയിനി 
പുതച്ചുറങ്ങുവതെങ്ങിനെ? 
എണ്ണ വറ്റിപ്പോയ് കണ്ണിലെ 
സൂചിമുനയൊടിഞ്ഞും പോയ് 
എണ്ണീത്തീര്‍ക്കുവാനേറെ 
നാളുകള്‍ ദൂരമല്ലാതൊരു 
പച്ചക്കൊടി പാറുന്നു 
പുറപ്പെടാന്‍ കാലമായ് 
എങ്കിലും നിന്റെ നെഞ്ചകത്തില്‍ 
സങ്കടപ്പെരുമഴക്കെന്തു പ്രതിവിധി 
ഇന്നലെ കൈവന്ന കുറിപ്പിലെ
മങ്ങലായ് നീയിഴ തെറ്റിച്ചു 
ചേര്‍ത്തതുംഇന്നെന്റെ 
കാതോട് ചേര്‍ന്നപ്പോള്‍ 
കണ്ണിരു കാണാതെ കേട്ടതും 
ഇതുവരെ പറയാതെ പേറിനീ 
ഉള്ളിലൊളിപ്പിച്ച വേദന 
കൈ നീട്ടിയും നീട്ടാതെയും 
പറ്റിയോരൊക്കെ കൈമലര്‍ത്തുന്ന കാഴ്ച്ച 
ഇനി മുതല്‍ ചിരിച്ചും കരഞ്ഞും 
ചെറു സങ്കടപ്പുഴ തീര്‍ത്തതില്‍ 
തുഴയില്ലാതൊഴുകും നമ്മെ 
മുക്കി മുക്കി കൊല്ലാന്‍ കാക്കുന്ന കാഴ്ച്ച 
Friday, January 30, 2009
Subscribe to:
Post Comments (Atom)
 
No comments:
Post a Comment