Saturday, January 31, 2009

ചില ഗള്‍ഫുവിശേഷങ്ങള്‍

ചില ഗള്‍ഫുവിശേഷങ്ങള്‍
ആരോടുപറയാനീ-
ലോകത്തിന്നുപ്പിനും
മുളകിനും ചോറിനും
ചാറിനുംനൂലിനും
നീരിനും പിന്നെനേരിനും
നെറികള്‍ക്കുംവില-
യേറെയെന്നസത്യം.
അവനുണ്ടുല്പാതന-
ബോണസ്സും മറ്റും.
ബ്രഡ്ഡിനും ജാമിനും
സൂട്ടിനും കോട്ടിനും
ചിലബഡ്ഡിനൊത്തൊരു
പെണ്ണിനുമനുസൃതം
ഭരണമിടതാണെന്നൊരുത്തന്‍
‍ബുഷിന്റെ മനമുള്ളവന്
‍ഡോളറിന്നിടിവോര്‍ത്ത്
പിച്ചും പേയും പുലമ്പുന്നവന്‍ ‍
‍വെയിലത്തുവാടുന്നവര്‍ക്കല്ലോ
വിലയൊട്ടുകൂടാത്തതെന്നും
ഒന്നിനെപന്ത്രണ്ടു ഗുണിച്ചവര്‍
ഞങ്ങള്‍പത്തുകൊണ്ടാണിന്നു
ഗുണനം മുമ്പൊക്കെ
കാലം ചിലവിന്റെമേലെ-
വരവുമായ് നമുക്കൊപ്പം.
ഇന്നിതാ കാലന്‍ വരവിന്റെ
മേലെചിലവുമായ്നമുക്കൊപ്പം
എങ്ങനെയെത്തുമാക്കടവില്‍
പുഴയിങ്ങനെയൊഴുകിയാലയ്യോ?

No comments:

Post a Comment