Monday, January 26, 2009

കാലം നഗരത്തിനോട്

കാലം നഗരത്തിനോട്
നോട്ടവും, ചിരിയും
നാണവും, നടത്തവും
കണ്ട് ഞാന്‍ കരുതി
ചന്ദ്രിക, ശകുന്തള
സാറാമ്മയെപ്പോലും
നിനക്കറിയുമെന്ന്.
ആകെ മട്ടും, ഭാവവും
കണ്ടെന്റെയുള്ളില്
‍പ്രതീക്ഷയായൊട്ടു
പ്രകാശവുമായ്.
കാടോ, മരങ്ങളോ

കുന്നോ, മലകളോ
കാറ്റിന്‍ വഴികളാം
ആറ്റിന്‍ കരകളോ
തോടോ, തൊടികളോ
നെല്ലിന്‍ വയല്‍കളോ
ഒന്നുമിക്കാലത്ത്
കാണാത്തതിലാണ്
കാത്തിരുന്നതിന്നീ
കോണ്‍ക്രീറ്റു തണലില്‍.
നീ വച്ചു നീട്ടിയ

മുഴുത്തനെല്ലിക്കയില്
‍ആദ്യമേ കയ്പ്പല്ലോ
പിന്നെയും കയ്പ്പല്ലോ.
മധുര പ്രതീക്ഷയാല്‍
വീണ്ടും കണ്ണിറുക്കി
കടിച്ചിറക്കവേ
കയ്പ്പോട് കയ്പ്പല്ലോ.
ഉള്‍വെട്ടത്തിലൊന്ന്

തിരിച്ചും മറിച്ചും
പരതവേ ഞാനൊരു
പൊട്ടനായ് തീര്‍ന്നല്ലോ.
കാഞ്ഞിരക്കായക്ക്

നെല്ലിക്കയെന്നൊരു
ഓമനപ്പേരിട്ട
പൊട്ടനായ്പ്പോയല്ലോ.

No comments:

Post a Comment