ചില ഗള്‍ഫുവിശേഷങ്ങള്‍ 
ആരോടുപറയാനീ-
ലോകത്തിന്നുപ്പിനും
മുളകിനും ചോറിനും
ചാറിനുംനൂലിനും
നീരിനും പിന്നെനേരിനും
നെറികള്‍ക്കുംവില-
യേറെയെന്നസത്യം.
അവനുണ്ടുല്പാതന-
ബോണസ്സും മറ്റും.
ബ്രഡ്ഡിനും ജാമിനും
സൂട്ടിനും കോട്ടിനും
ചിലബഡ്ഡിനൊത്തൊരു
പെണ്ണിനുമനുസൃതം
ഭരണമിടതാണെന്നൊരുത്തന്‍
ബുഷിന്റെ മനമുള്ളവന്
ഡോളറിന്നിടിവോര്‍ത്ത്
പിച്ചും പേയും പുലമ്പുന്നവന്‍ 
വെയിലത്തുവാടുന്നവര്‍ക്കല്ലോ
വിലയൊട്ടുകൂടാത്തതെന്നും
ഒന്നിനെപന്ത്രണ്ടു ഗുണിച്ചവര്‍
ഞങ്ങള്‍പത്തുകൊണ്ടാണിന്നു
ഗുണനം മുമ്പൊക്കെ
കാലം ചിലവിന്റെമേലെ-
വരവുമായ് നമുക്കൊപ്പം.
ഇന്നിതാ കാലന്‍ വരവിന്റെ
മേലെചിലവുമായ്നമുക്കൊപ്പം
എങ്ങനെയെത്തുമാക്കടവില്‍
പുഴയിങ്ങനെയൊഴുകിയാലയ്യോ?
Saturday, January 31, 2009
ഫെബ്രുവരി പതിനാല്
ഫെബ്രുവരി പതിനാല് 
അന്നവള്‍ കണ്ണാടിക്കുമുന്നില്‍ 
സുന്ദരിയാവുമ്പോഴാണ്
ആദ്യമായിഞാന്‍ചുംബിച്ചത്.
ചുണ്ടില്‍ചാലിച്ച ചുവപ്പ്
എന്റെചുണ്ടിലും മാറിലുംപടര്‍ന്നത്.
ഇന്നുഞാന്‍കണ്ണാടിക്കുമുന്നില്‍
സുന്ദരനാകുമ്പോഴാണ്
അവളെന്നെവീണ്ടുംചുംബിച്ചത്
മൂക്കിന്കീഴെചാലിച്ചകറുപ്പ്
അവളുടെചുണ്ടിലും
മാറിലുംപടര്‍ന്നത്.
നാളെഞങ്ങള്‍കണ്ണാടിക്കുള്ളിലിരുന്ന്
പരസ്പരംകൊതിക്കുമ്പോഴാവും
നിങ്ങളുടെചുണ്ടില്‍
ഇന്നലെകള്‍വിരിയുന്നത്
പ്രണയംതുടിക്കുന്നത്.
അന്നവള്‍ കണ്ണാടിക്കുമുന്നില്‍ 
സുന്ദരിയാവുമ്പോഴാണ്
ആദ്യമായിഞാന്‍ചുംബിച്ചത്.
ചുണ്ടില്‍ചാലിച്ച ചുവപ്പ്
എന്റെചുണ്ടിലും മാറിലുംപടര്‍ന്നത്.
ഇന്നുഞാന്‍കണ്ണാടിക്കുമുന്നില്‍
സുന്ദരനാകുമ്പോഴാണ്
അവളെന്നെവീണ്ടുംചുംബിച്ചത്
മൂക്കിന്കീഴെചാലിച്ചകറുപ്പ്
അവളുടെചുണ്ടിലും
മാറിലുംപടര്‍ന്നത്.
നാളെഞങ്ങള്‍കണ്ണാടിക്കുള്ളിലിരുന്ന്
പരസ്പരംകൊതിക്കുമ്പോഴാവും
നിങ്ങളുടെചുണ്ടില്‍
ഇന്നലെകള്‍വിരിയുന്നത്
പ്രണയംതുടിക്കുന്നത്.
Friday, January 30, 2009
ഒടുവില്‍ പ്രവാസി കരയുന്നത്
  ഒടുവില്‍ പ്രവാസി കരയുന്നത്
 
എണ്ണമെവിടെയോ തെറ്റിപ്പോയ്
ഏറെ പകര്‍ത്തൊരേടുള്ളിലുണ്ടെങ്കിലും
പകുത്ത് പകുത്ത് പാതിരയായ്
പകുതിയും പതിരായിപ്പോയ്
പുലരുവാനേഴേ നാഴികയിനി
പുതച്ചുറങ്ങുവതെങ്ങിനെ?
എണ്ണ വറ്റിപ്പോയ് കണ്ണിലെ
സൂചിമുനയൊടിഞ്ഞും പോയ്
എണ്ണീത്തീര്‍ക്കുവാനേറെ
നാളുകള്‍ ദൂരമല്ലാതൊരു
പച്ചക്കൊടി പാറുന്നു
പുറപ്പെടാന്‍ കാലമായ്
എങ്കിലും നിന്റെ നെഞ്ചകത്തില്‍
സങ്കടപ്പെരുമഴക്കെന്തു പ്രതിവിധി
ഇന്നലെ കൈവന്ന കുറിപ്പിലെ
മങ്ങലായ് നീയിഴ തെറ്റിച്ചു
ചേര്‍ത്തതുംഇന്നെന്റെ
കാതോട് ചേര്‍ന്നപ്പോള്‍
കണ്ണിരു കാണാതെ കേട്ടതും
ഇതുവരെ പറയാതെ പേറിനീ
ഉള്ളിലൊളിപ്പിച്ച വേദന
കൈ നീട്ടിയും നീട്ടാതെയും
പറ്റിയോരൊക്കെ കൈമലര്‍ത്തുന്ന കാഴ്ച്ച
ഇനി മുതല്‍ ചിരിച്ചും കരഞ്ഞും
ചെറു സങ്കടപ്പുഴ തീര്‍ത്തതില്‍
തുഴയില്ലാതൊഴുകും നമ്മെ
മുക്കി മുക്കി കൊല്ലാന്‍ കാക്കുന്ന കാഴ്ച്ച

നഗരത്തിലെ നെല്ലിക്ക
നഗരത്തിലെ നെല്ലിക്ക 
നീയെനിക്ക് വച്ച്നീട്ടിയത്
മുഴുത്തനെല്ലിക്ക
ആദ്യം കയ്പ്പ്
പിന്നെയുംകയ്പ്പ്
മധുരിക്കും മധുരിക്കും
എന്നോര്‍ത്തോര്‍ത്ത്
കണ്ണടച്ച് കടിച്ചിറക്കിയപ്പോള്‍
കയ്പ്പോട്കയ്പ്പ്
കൈയîലെടുത്ത്തിരിച്ചും
മറിച്ചും പരതിയപ്പോള്‍
ഞാനൊരുപൊട്ടി
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്ന് പേരിട്ട്
പ്രണയിച്ചു.
ഗിരീഷ്കുമാര്‍ കുനിയില്‍
നീയെനിക്ക് വച്ച്നീട്ടിയത്
മുഴുത്തനെല്ലിക്ക
ആദ്യം കയ്പ്പ്
പിന്നെയുംകയ്പ്പ്
മധുരിക്കും മധുരിക്കും
എന്നോര്‍ത്തോര്‍ത്ത്
കണ്ണടച്ച് കടിച്ചിറക്കിയപ്പോള്‍
കയ്പ്പോട്കയ്പ്പ്
കൈയîലെടുത്ത്തിരിച്ചും
മറിച്ചും പരതിയപ്പോള്‍
ഞാനൊരുപൊട്ടി
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്ന് പേരിട്ട്
പ്രണയിച്ചു.
ഗിരീഷ്കുമാര്‍ കുനിയില്‍
Wednesday, January 28, 2009
Tuesday, January 27, 2009
മരണമില്ലാത്തത്
മരണമില്ലാത്തത്
വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്
വാക്കുകൊണ്ട് മുറിഞ്ഞും മുറിച്ചും
വേദനിക്കുന്നവരെത്രയുണ്ട്...!
മധുരമുണ്ട്
വാക്കിലൂറും മധൂരം നുണഞ്ഞ്
കൊതി തീര്‍ന്നവരാരുണ്ട്...?
കൈപ്പുമുണ്ട്
വാക്കേറ്ററച്ചും
പകച്ചും കാര്‍ക്കിച്ചുതുപ്പുന്നവരുണ്ട്
ദു:ഖമുണ്ട്
വാക്കിനാല്‍ കരഞ്ഞും കലങ്ങിയും
കാലംകഴിക്കുന്നവരുണ്ട്
സന്തോഷമുണ്ട്
വാക്കില്‍ വിരിഞ്ഞതും തളിര്‍ത്തതും
ചിരിച്ചുല്ലസിക്കാറുണ്ട്
ശക്തിയുണ്ട്
വാക്കുകള്‍ എറിഞ്ഞും വീശിയും
വിജയം വരിച്ചവരേറെയുണ്ട്
ഭാരമുണ്ട്
വാക്കുപേറി തളര്‍ന്നും തകര്‍ന്നും
ജീവിക്കുന്നവരെത്രയുണ്ട്
ലഹരിയുണ്ട്
വാക്കിന്‍ മത്ത് മൂത്ത്
ചിലരുറങ്ങി വീഴുന്നുണ്ട്
ലജ്ജയുണ്ട്
വാക്കെത്ര കണ്ണുപൊത്തി
പുഞ്ചിരിച്ചോടുന്നുണ്ട്
കാഴ്ചയുണ്ട്
വാക്കില്‍ വെളിച്ചവും
തെളിച്ചവുംകണ്ട് കഴിയുന്നവരുണ്ട്
ഭയമുണ്ട്
വാക്കാല്‍ പകച്ചും പരുങ്ങിയും
നാമെത്ര കഴിഞ്ഞിട്ടുണ്ട്
താളമുണ്ട്
വാക്കെത്രയീണമിട്ടു
വീണമീട്ടിപാടിയുറക്കുന്നുണ്ട്
മാളമുണ്ട്
വാക്കുകളൊളിച്ചിരുന്നിടക്കിടെ
ഉടുത്തൊരുങ്ങിയെത്താറുണ്ട്
ഗര്‍ഭമുണ്ട്
വാക്കുപെറ്റ മക്കളിന്നുമെന്നും
നമുക്കിടയിലുറക്കമുണ്ട്.
Monday, January 26, 2009
കാലം നഗരത്തിനോട്
കാലം നഗരത്തിനോട്
നോട്ടവും, ചിരിയും
നാണവും, നടത്തവും
കണ്ട് ഞാന്‍ കരുതി
ചന്ദ്രിക, ശകുന്തള
സാറാമ്മയെപ്പോലും
നിനക്കറിയുമെന്ന്.
ആകെ മട്ടും, ഭാവവും
കണ്ടെന്റെയുള്ളില്
പ്രതീക്ഷയായൊട്ടു
പ്രകാശവുമായ്.
കാടോ, മരങ്ങളോ
കുന്നോ, മലകളോ
കാറ്റിന്‍ വഴികളാം
ആറ്റിന്‍ കരകളോ
തോടോ, തൊടികളോ
നെല്ലിന്‍ വയല്‍കളോ
ഒന്നുമിക്കാലത്ത്
കാണാത്തതിലാണ്
കാത്തിരുന്നതിന്നീ
കോണ്‍ക്രീറ്റു തണലില്‍.
നീ വച്ചു നീട്ടിയ
മുഴുത്തനെല്ലിക്കയില്
ആദ്യമേ കയ്പ്പല്ലോ
പിന്നെയും കയ്പ്പല്ലോ.
മധുര പ്രതീക്ഷയാല്‍
വീണ്ടും കണ്ണിറുക്കി
കടിച്ചിറക്കവേ
കയ്പ്പോട് കയ്പ്പല്ലോ.
ഉള്‍വെട്ടത്തിലൊന്ന്
തിരിച്ചും മറിച്ചും
പരതവേ ഞാനൊരു
പൊട്ടനായ് തീര്‍ന്നല്ലോ.
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്നൊരു
ഓമനപ്പേരിട്ട
പൊട്ടനായ്പ്പോയല്ലോ.
നോട്ടവും, ചിരിയും
നാണവും, നടത്തവും
കണ്ട് ഞാന്‍ കരുതി
ചന്ദ്രിക, ശകുന്തള
സാറാമ്മയെപ്പോലും
നിനക്കറിയുമെന്ന്.
ആകെ മട്ടും, ഭാവവും
കണ്ടെന്റെയുള്ളില്
പ്രതീക്ഷയായൊട്ടു
പ്രകാശവുമായ്.
കാടോ, മരങ്ങളോ
കുന്നോ, മലകളോ
കാറ്റിന്‍ വഴികളാം
ആറ്റിന്‍ കരകളോ
തോടോ, തൊടികളോ
നെല്ലിന്‍ വയല്‍കളോ
ഒന്നുമിക്കാലത്ത്
കാണാത്തതിലാണ്
കാത്തിരുന്നതിന്നീ
കോണ്‍ക്രീറ്റു തണലില്‍.
നീ വച്ചു നീട്ടിയ
മുഴുത്തനെല്ലിക്കയില്
ആദ്യമേ കയ്പ്പല്ലോ
പിന്നെയും കയ്പ്പല്ലോ.
മധുര പ്രതീക്ഷയാല്‍
വീണ്ടും കണ്ണിറുക്കി
കടിച്ചിറക്കവേ
കയ്പ്പോട് കയ്പ്പല്ലോ.
ഉള്‍വെട്ടത്തിലൊന്ന്
തിരിച്ചും മറിച്ചും
പരതവേ ഞാനൊരു
പൊട്ടനായ് തീര്‍ന്നല്ലോ.
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്നൊരു
ഓമനപ്പേരിട്ട
പൊട്ടനായ്പ്പോയല്ലോ.
Friday, January 16, 2009
എന്റെ നഷ്ട പ്രണയിനിക്ക്
02.01.09
അബുദാബി
എന്റെ നഷ്ട പ്രണയിനിക്ക്,
എത്രകാലമായ് ഒന്ന് കണ്ടിട്ട്, ഈയിടെയായ് നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളില്ല; പലപ്പോഴും വിചാരിക്കുന്നതാണ് നീ നാട്ടിലുള്ളപ്പോള്‍ അവധിക്ക് വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പക്ഷെ വര്‍ഷങ്ങളായി ഓരോ തവണയും നിന്നെ ശരിക്കൊന്ന് കാണാനോ നിന്റെ പുഞ്ചിരിയിലെങ്കിലും മനം നിറയ്ക്കാനോ കഴിയാറില്ല.
കഴിഞ്ഞതവണ കുറെ പ്രതീക്ഷയോടെ കാത്തിരുന്നു നീ ഏറെ വൈകിയായിരുന്നു നാട്ടിലെത്തിയത്. അപ്പോഴേക്കും ഞാന്‍ വിമാനം കയറി ഇക്കരെയെത്തി നീ കേരളത്തിന്പുറത്തെവിടൊക്കെയോ ഉല്ലാസയാത്രയിലായിരുന്നു എന്ന് പീന്നിട് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും ഞാനന്വേഷിച്ചറിയാറുണ്ട്.
ഈയിടെ എന്റെ അയല്‍പക്കത്തെ രാമേട്ടന്‍ മരണപ്പെട്ട അന്ന് ശവമെടുപ്പിന് അല്പമുമ്പ് തന്നെ നീയെത്തി എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. ആരും നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലപോലും. അതുകൊണ്ട് തന്നെ അവര്‍ക്ക് നിന്റെ വരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
കുഞ്ഞുന്നാളില്‍ നിന്നെച്ചൊല്ലി ഞാനെത്ര അടിവാങ്ങിച്ചിട്ടുണ്ടെന്നറിയുമോ...? എനിക്കറിയാം നീയതൊന്നും ഓര്‍ക്കുന്നണ്ടാവില്ലെന്ന് നിന്റെ തിരക്കില്‍ എന്നെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലല്ലോ..?പക്ഷെ ഞാനെന്നും ഓര്‍ക്കും. ഓര്‍ക്കുകമാത്രമല്ല എന്റെ ഉള്ളില്‍ നിന്നെ ഞാന്‍ ഒരുപാടൊരുപാട് ഓമനിക്കുന്നുണ്ട്. നീയെന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞതും, കുളിരുകൂട്ടി ഇക്കിളിപ്പെടിത്തിയതും ഞാനെങ്ങനെ മറക്കും. എനിക്കഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഒരു ദിവസം അമ്മ മുറ്റമടിച്ചുവാരിക്കൊണ്ടിരുന്നസമയത്ത് പഞ്ചാരമണലില്‍കൂടി ഓടിക്കളിച്ചുകൊണ്ടിരുന്ന എന്നെനോക്കി നിന്റെ പേര് സുചിപ്പിച്ചുകൊണ്ട് കേറിപോടാ എന്ന് അമ്മ ഉറക്കെപറഞ്ഞത്. ഞാനോടിപ്പോയത് പടിഞ്ഞാറെ ഇടവഴിലേക്കായിരുന്നു. നീ വന്നതും പടിഞ്ഞാറുനിന്നായിരുന്നല്ലോ...? അന്ന് നീയെന്നെവാരിപ്പുണര്‍ന്നപ്പോള്‍ അമ്മ എന്നെയും പരതി വീടിനു ചുറ്റും ഓടുകയായിരുന്നു. അന്നാണ് നിന്നെച്ചൊല്ലി ഞാനാദ്യം അടിവാങ്ങിയത് എങ്കിലും ഞാന്‍ കരഞ്ഞിരുന്നില്ല. എന്റെ മുറ്റത്തെ തൈതെങ്ങുകളേയും, പ്ലാവിനേയും വേലിപ്പടര്‍പ്പിനേയും, അപ്പുറത്തെ പറമ്പിലെ മരച്ചില്ലകളെയും അതുവരെ ഞാനോടിക്കളിച്ചിരുന്ന പഞ്ചാരമണല്‍ത്തരികളെ പ്പോലും പുല്‍കിപ്പുണര്‍ന്ന് നോക്കിക്കൊതിപ്പിച്ച് എന്നെ തൊടാനാവാതെ എന്റെ കുഞ്ഞോലപ്പുരപ്പുറത്ത് തടവിത്തലോടി ഇറയത്തുകൂടി പല തവണ ചുറ്റിതിരിഞ്ഞപ്പോഴൊക്കെ എന്നെയും മാടിവിളിച്ചുകൊണ്ടിരുന്നില്ലേ.? നിന്നോടൊപ്പം ഓടിവരാന്‍ ഞാന്‍ എപ്പോഴൊക്കെ ഇറയത്തേക്ക് ചാടിയോ അപ്പോഴൊക്കെ അമ്മയോട് അടിയും വാങ്ങിച്ചു. പിന്നീടും ഒരുപാട് തവണ നിന്നെച്ചൊല്ലി ചൂരല്‍പ്പഴം വാങ്ങിച്ചിട്ടുണ്ട്. എന്നാലെങ്കിലും എനിക്ക് നിന്നോടുള്ള പ്രണയത്തിന് അറുതിവരുമെന്ന് അമ്മ കരുതിയിട്ടുണ്ടാകും.
ഒരു സ്വകാര്യം പറയട്ടെ എന്നെ നിരാശപ്പെടുത്തരുത്. അടുത്ത കള്ളകര്‍ക്കിടകത്തില്‍ ഞാന്‍ നാട്ടിലെത്തും തീര്‍ച്ച. കരിമ്പടവും, കുളിരും, വെടിക്കെട്ടുമൊക്കെയായ് നീയെന്നെ കാത്തിരിക്കില്ലേ..? നീയെന്റെ ഉടലാകെ ചുംബനം കൊണ്ട് മൂടുന്നതും, ഇക്കിളിപ്പെടുത്തുന്നതും ഓര്‍ത്ത് ഞാനുറങ്ങാന്‍ കിടക്കട്ടെ.
പ്രണയപൂര്‍വ്വം
ഞാന്‍

Thursday, January 8, 2009
പ്രവാസപ്പുതുവര്‍ഷങ്ങളില്‍
കവിത 
ഗിരീഷ്കുമാര്‍ കുനിയില്‍
പ്രവാസപ്പുതുവര്‍ഷങ്ങളില്‍
ഇനിയുമുണ്ടൊരുപാടു പുതുവര്‍ഷമീ-
മരുപ്പച്ചയില്‍ വിരിയുവാന്‍
ഇനിയുമുണ്ടോണവും വിഷുക്കണികളും
വേനലും മഞ്ഞും മഴപ്പാച്ചിലും
ഇനിയുമുണ്ടോര്‍മ്മയില്‍
നോമ്പും പെരുന്നാളുമൊ-
പ്പനപ്പാട്ടുമായ് മൈലാഞ്ചിക്കൈകളും
ഇനിയുമുണ്ടൊരുപാടുനാളുകള്‍
ക്രിസ്തുമസ്സും ദീപാവലിരാവുമായ്
ആശകളാശംസകളായൊഴുകുവാനീ-
മെയിലില്‍ സെല്ലുലാര്‍ സിരകളില്‍
ചാനല്‍ ചിരിക്കുന്ന മംഗ്ളീഷിന്‍
തുടിപ്പുകളില്‍ കാര്‍ഡുകളില്‍ തകൃതിയില്‍
ഇനിയുമുണ്ടൊടുങ്ങാത്ത ദാഹവും പശിയും
വെയിലും മഴയും കാറ്റും കുളിരു-
മറിയാതെ ദീര്‍ഘനിശ്വാസങ്ങളി-
ലെരിഞ്ഞൊടുങ്ങുന്ന ദിനങ്ങളില്‍ .
ഇനിയുമെന്നാണൊരു ജീവിതം
നമുക്കായൊരുങ്ങുന്നതീ ഭൂമിയില്‍ ..?
ഗിരീഷ്കുമാര്‍ കുനിയില്‍
പ്രവാസപ്പുതുവര്‍ഷങ്ങളില്‍
ഇനിയുമുണ്ടൊരുപാടു പുതുവര്‍ഷമീ-
മരുപ്പച്ചയില്‍ വിരിയുവാന്‍
ഇനിയുമുണ്ടോണവും വിഷുക്കണികളും
വേനലും മഞ്ഞും മഴപ്പാച്ചിലും
ഇനിയുമുണ്ടോര്‍മ്മയില്‍
നോമ്പും പെരുന്നാളുമൊ-
പ്പനപ്പാട്ടുമായ് മൈലാഞ്ചിക്കൈകളും
ഇനിയുമുണ്ടൊരുപാടുനാളുകള്‍
ക്രിസ്തുമസ്സും ദീപാവലിരാവുമായ്
ആശകളാശംസകളായൊഴുകുവാനീ-
മെയിലില്‍ സെല്ലുലാര്‍ സിരകളില്‍
ചാനല്‍ ചിരിക്കുന്ന മംഗ്ളീഷിന്‍
തുടിപ്പുകളില്‍ കാര്‍ഡുകളില്‍ തകൃതിയില്‍
ഇനിയുമുണ്ടൊടുങ്ങാത്ത ദാഹവും പശിയും
വെയിലും മഴയും കാറ്റും കുളിരു-
മറിയാതെ ദീര്‍ഘനിശ്വാസങ്ങളി-
ലെരിഞ്ഞൊടുങ്ങുന്ന ദിനങ്ങളില്‍ .
ഇനിയുമെന്നാണൊരു ജീവിതം
നമുക്കായൊരുങ്ങുന്നതീ ഭൂമിയില്‍ ..?
Monday, January 5, 2009
Friday, January 2, 2009
HAPPY NEW YEAR
ഒരു നവവര്‍ഷസന്ദേശമായ് വീണ്ടും
ഒഴുകാന്‍ കൊതിക്കും മനസ്സേ....
ഓര്‍മ്മയിലൊളിച്ച മധുരങ്ങളില്‍ഒഴുകി തുടിക്കും
മനസ്സേ....പകരൂ, പകരൂ
സൌഹൃദ സീമയില്‍പകരൂ

ഗിരീഷ്കുമാര്‍ കുനിയില്‍
kuniyilg@gmail.com
ഒഴുകാന്‍ കൊതിക്കും മനസ്സേ....
ഓര്‍മ്മയിലൊളിച്ച മധുരങ്ങളില്‍ഒഴുകി തുടിക്കും
മനസ്സേ....പകരൂ, പകരൂ
സൌഹൃദ സീമയില്‍പകരൂ
സ്നേഹം പകര്‍ന്നു തരൂ.

ഗിരീഷ്കുമാര്‍ കുനിയില്‍
kuniyilg@gmail.com
Subscribe to:
Comments (Atom)